തെരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി; പിണറായിയിൽ നിന്ന് മതേതര നിലപാടാണ് ജനം പ്രതീക്ഷിച്ചത്: പി.വി. അൻവർ
ഷീബ വിജയ൯
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പിണറായിസത്തിന് ഏറ്റ തിരിച്ചടിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ അഭിപ്രായപ്പെട്ടു. മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് മുന്നിൽ നിന്ന് നയിച്ചിട്ട് കോഴിക്കോട് പോലും പരാജയം ഉണ്ടായി. സർക്കാരിന് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു. പിണറായിയിൽ നിന്ന് മതേതര നിലപാടാണ് ജനം പ്രതീക്ഷിച്ചത്. മതേതര നിലപാടുകളുള്ളവരെ വെല്ലുവിളിക്കുകയാണ് പിണറായി ചെയ്തതെന്നും അൻവർ പറഞ്ഞു. 2026-ൽ നൂറ് സീറ്റിൽ അധികം യു.ഡി.എഫിന് നേടാനാകുമെന്നും തൊഴിലാളി വിഭാഗവും മതേതര മനുഷ്യരും എൽ.ഡി.എഫിനെ കൈവിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസ് എവിടെയും മത്സരിച്ചിട്ടില്ലെന്നും യു.ഡി.എഫിനെ പിന്തുണക്കുകയാണ് ചെയ്തതെന്നും പി.വി. അൻവർ വ്യക്തമാക്കി.
dsdds
