ഒരു വികാരത്തിൽ പറഞ്ഞതാണ്, സ്വർഗരാജ്യം കിട്ടാനല്ല പ്രവർത്തിക്കുന്നത്'; എം.എം. മണി


ഷീബ വിജയ൯

നെടുങ്കണ്ടം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർ നന്ദികേട് കാണിച്ചുവെന്ന അധിക്ഷേപ പരാമർശം സി.പി.എം. നേതാവ് എം.എം. മണി തിരുത്തി. അധിക്ഷേപ പരാമർശം തെറ്റെന്ന പാർട്ടി നിലപാട് അംഗീകരിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞ നിലപാടാണ് പാർട്ടിയുടെയും തൻ്റെയും നിലപാട്. ഒരു വികാരത്തിൽ പറഞ്ഞതാണ്. ഒരുപാട് വികസനം ചെയ്തിട്ടും അത്തരത്തിൽ ഒരു വിധി വന്നപ്പോഴാണ് താൻ പ്രതികരിച്ചത്. 'രാഷ്ട്രീയ പ്രവർത്തകരോ ഞാനോ സ്വർഗരാജ്യം കിട്ടാനല്ല പ്രവർത്തിക്കുന്നത്. എനിക്കൊരു രാഷ്ട്രീയ വീക്ഷണമുണ്ട്. സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്' എന്നും മണി പറഞ്ഞു. യു.ഡി.എഫ്. സർക്കാർ നടപ്പാക്കാത്ത വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും എൽ.ഡി.എഫ്. നടപ്പാക്കിയതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പങ്ക് നിസ്സാരമല്ലെന്നും അദ്ദേഹം ചോദിച്ചു. തൻ്റെ പരാമർശം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം കണ്ടതിൽ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശൻ എന്നും മണി അഭിപ്രായപ്പെട്ടു. ജനവിധി എൽ.ഡി.എഫിന് അനുകൂലമാണെന്ന് പറയാൻ സാധിക്കില്ല. കേരള കോൺഗ്രസ് (എം) നേരിട്ട തിരിച്ചടിയിൽ, എതിരായ ജനവിധി കേരള കോൺഗ്രസിനും ബാധകമായെന്ന് കരുതിയാൽ മതിയെന്നും എം.എം. മണി പറഞ്ഞു.

article-image

DSFVCDFSDSA

You might also like

  • Straight Forward

Most Viewed