രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റും കൂടുതൽ ശബ്ദരേഖയും പുറത്ത്


ഷീബ വിജയ൯
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ രാഹുലിന്റെ വാട്ട്സ്ആപ്പ് ചാറ്റുകളും കൂടുതൽ ശബ്ദരേഖകളും പുറത്തുവന്നു. പെൺകുട്ടിയെ ഗർഭിണിയാക്കണമെന്ന് രാഹുൽ ചാറ്റിൽ പറയുന്നുണ്ട്. ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശബ്ദരേഖയിൽ യുവതിയുമായി രാഹുൽ സംസാരിക്കുന്നത്.

ഗർഭനിരോധന ഗുളിക കഴിക്കരുത് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാട്ട്സ്ആപ്പ് ചാറ്റിൽ നിർദ്ദേശിക്കുന്നുണ്ട്. ഗർഭിണിയാകാൻ റെഡി ആകൂ എന്നും നമ്മുടെ കുഞ്ഞ് വേണം എന്നും രാഹുൽ പറയുന്നതായി ചാറ്റിലുണ്ട്. അതേസമയം, യുവതി വൈകാരികമായാണ് പ്രതികരിക്കുന്നത്. കൊല്ലാക്കൊല ചെയ്യരുത് എന്ന് യുവതി ശബ്ദരേഖയിൽ അപേക്ഷിക്കുന്നുണ്ട്. ശബ്ദരേഖയിൽ യുവതിയെ രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഡ്രാമ കളിക്കരുത് എന്നും അങ്ങനെയുള്ളവരെ തനിക്കിഷ്ടമല്ലെന്നും രാഹുൽ യുവതിയോട് പറയുന്നുണ്ട്. തനിക്ക് വയ്യാതെ ഇരിക്കുകയാണെന്നും ഛർദി ഉൾപ്പെടെ പ്രശ്നങ്ങളുണ്ടെന്നും യുവതി രാഹുലിനോട് പറയുന്നുണ്ട്. ആദ്യമാസം ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകില്ലെന്നും താൻ ആദ്യം ആശുപത്രിയിൽ പോകാനും രാഹുൽ യുവതിയോട് പറയുന്നതായി ശബ്ദരേഖയിലുണ്ട്. കുഞ്ഞിനെ വേണം എന്ന് പറഞ്ഞുകൊണ്ടിരുന്നത് നിങ്ങളായിരുന്നല്ലോ എന്നും അവസാന നിമിഷം എന്തിനാണ് ഇങ്ങനെ മാറുന്നതെന്നും രാഹുലിനോട് യുവതി ചോദിക്കുന്നുണ്ട്. തന്റെ പ്ലാനിങ് അല്ലായിരുന്നല്ലോ നിങ്ങളുടെ പ്ലാനിങ് ആയിരുന്നല്ലോ ഇതെന്നും യുവതി ചോദിക്കുന്നുണ്ട്. കുഞ്ഞിനെ ഇല്ലാതാക്കണമെന്ന് നിരന്തരം രാഹുൽ പറയുന്നതും ശബ്ദരേഖയിലുണ്ട്.

article-image

dfvdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed