വാരിയെല്ലിന് പരിക്ക്: ശ്രേയസ് അയ്യര്‍ ഐസിയുവില്‍
ഷീബ വിജയൻ
തിരുവന്തപുരം Iഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് താരത്തെ രണ്ടുദിവസമായി സിഡ്‌നിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയേണ്ടതിനാല്‍, അദ്ദേഹം ഏഴ് ദിവസം വരെ നിരീക്ഷണത്തില്‍ തുടരുമെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്സ് കാരിയെ പുറത്താക്കാന്‍ ബാക്ക്‌വേര്‍ഡ് പോയിന്‍റില്‍ നിന്ന് പിന്നിലേക്ക് ഓടി ക്യാച്ച് എടുക്കുന്നതിനിടെയാണ് ശ്രേയസിന് വീണു പരിക്കേറ്റത്.
saasas
