സമസ്തയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒമ്പതംഗ സമിതി

ഷീബ വിജയൻ
മലപ്പുറം I സമസ്തയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒമ്പതംഗ സമിതിയെ തീരിമാനിച്ചു. സമസ്ത നൂറാം വാർഷിക സമ്മേളനം വിജയിപ്പിക്കുന്നതിനും മറ്റു സംഘടന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ഒരു സമിതിയെ തെരഞ്ഞെടുത്തതായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും മുസ്‍ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ജിഫ്രി മുത്തുക്കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വ്യാഴാഴ്ച മലപ്പുറത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്. പി.കെ കുഞ്ഞാലിക്കുട്ടിയും ചർച്ചയിൽ പങ്കെടുത്തു. എം.ടി. അബ്ദുല്ല മുസ്‍ലിയാർ, കൊയ്യോട് ഉമർ മുസ്‍ലിയാർ, പി.കെ. കുഞ്ഞാലിക്കുട്ടി, മൂസക്കുട്ടി ഹസ്രത്ത്, സൈനുൽ ആബിദീൻ സഫാരി, അബ്ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരാണ് മറ്റു അംഗങ്ങൾ.
KKL;KL;:KL;LP;: