ശിരോവസ്ത്ര വിവാദം: മാനേജ്‌മെന്‍റ് സര്‍ക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ടെന്ന് മന്ത്രി ശിവൻകുട്ടി

ഷീബ വിജയൻ
തിരുവനന്തപുരം I പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ വീണ്ടും മലക്കംമറിഞ്ഞ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സ്‌കൂള്‍ മാനേജ്‌മെന്‍റിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയ അദ്ദേഹം സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടി. പ്രശ്‌ന പരിഹാരത്തിന് ശേഷവും സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനം നടത്തി മന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സംശയിക്കുന്നു. സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കോണ്‍ഗ്രസിന് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ രാഷ്ട്രീയപരവും വര്‍ഗീയപരവുമായ വിവേചനം കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കാന്‍ ആര് ശ്രമിച്ചാലും അത് സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത്‌നിന്നും അവരുടെ അഭിഭാഷകയുടെ ഭാഗത്ത്‌നിന്നും ഉണ്ടായ അപക്വമായ പരാമര്‍ശങ്ങള്‍ പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കാനെ ഉപകരിക്കൂ. അതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന് യോജിച്ചതല്ല. സര്‍ക്കാര്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി പറയേണ്ടത് പിടിഎ പ്രസിഡന്‍റും അഭിഭാഷകയുമല്ലെന്ന് മാനേജ്‌മെന്‍റിന് ഓര്‍മ വേണം. സര്‍ക്കാരിന് മുകളിലാണ് തങ്ങളെന്ന ഭാവം ഉണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
dsfdfsfsddfs