സിഎംആർഎൽ -എക്സാലോജിക്കിൽ വിജിലൻസ് അന്വേഷണം; കുഴൽനാടന്‍റെ ഹർജി സുപ്രീം കോടതിയിൽ


ഷീബ വിജയൻ 

ന്യൂഡൽഹി I മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണയും ഉൾപ്പെട്ട സിഎംആർഎൽ - എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്‌റ്റീസ് വിനോദ്ചന്ദ്രൻ എന്നിവരുടെ ബെഞ്ച് പരിഗണിക്കുന്നത്. വിജിലന്‍സ് അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് മാത്യു കുഴല്‍നാടന്‍റെ ആവശ്യം.

അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കാന്‍ മതിയായ തെളിവില്ലെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതി കുഴല്‍നാടന്‍റെ ഹര്‍ജി തള്ളിയത്. മാസപ്പടി ഡയറി വിവരങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ വിധി. അതേസമയം, തെളിവുകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ വിധിയെന്നാണ് അപ്പീലിലെ പ്രധാന വാദം.

article-image

WSFGFD

You might also like

Most Viewed