വ്യക്തിപരമായ വൈരാഗ്യം പാർട്ടിയുടെ നിലപാടല്ല'; പ്രിന്റുവിനെ തള്ളി രാജീവ് ചന്ദ്രശേഖർ

ഷീബ വിജയൻ
തിരുവനന്തപുരം I കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് എതിരായ ബിജെപി നേതാവ് പ്രിന്റു മഹാദേവന്റെ പരാമർശം തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പ്രിന്റുവിന്റെ പരാമർശത്തോട് യോജിപ്പില്ല. വ്യക്തിപരമായ വൈരാഗ്യം പാർട്ടിയുടെ നിലപാട് അല്ലെന്നും പുറത്തുവന്ന ചാറ്റുകളെ കുറിച്ച് അറിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതിനിടെ,തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് പ്രിന്റു മഹാദേവ് പ്രതികരിച്ചു. 'എന്റെ വാക്കുകൾ വളച്ചൊടിച്ചവെന്നും ബോധപൂർവം ചർച്ച നടത്തിയ അവതാരക തേജോവധം ചെയ്തെന്നും ചർച്ച നടത്തിയ അവതാരകക്കും ചാനലിനും എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രിന്‍റു പറഞ്ഞു.
ETSDESAESD