ഓണാഘോഷ പരിപാടികളിലേക്ക് ഗവർണറെ നേരിട്ട് ക്ഷണിക്കാൻ സർക്കാർ


ഷീബ വിജയൻ

തിരുവന്തപുരം I സംസ്ഥാനത്തിന്റെ ഓണാഘോഷ പരിപാടികളിലേക്ക് ഗവർണറെ നേരിട്ട് ക്ഷണിക്കാൻ സർക്കാർ. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, പി.എ മുഹമ്മദ് റിയാസ് എന്നിവർ നേരിട്ട് പോകും. ഗവർണറെ ക്ഷണിക്കാൻ വൈകിട്ട് നാലുമണിക്ക് ഇവർ രാജ്ഭവനിലെത്തും. വൈകിട്ട് നാലുമണിക്കാണ് രാജ്ഭവൻ സന്ദർശനം.

ഓണം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടത്തുന്ന ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും. സെപ്റ്റംബർ ഒൻപതിനാണ് ഓണം ഘോഷയാത്ര. സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെയാണ് സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

article-image

SASDDSASD

You might also like

Most Viewed