കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി


ഷീബ വിജയൻ 

തിരുവന്തപുരം I കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി. സിന്‍ഡിക്കേറ്റ് യോഗശേഷം മിനി കാപ്പന്‍ ചുമതലയൊഴിയും. കാര്യവട്ടം ക്യാംപസ് ജോയിന്റ് രജിസ്ട്രാര്‍ രശ്മിക്ക് ചുമതല നല്‍കും. ഇന്നുചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ മിനി കാപ്പന്‍ പങ്കെടുത്തതിനെതിരെ പ്രതിഷേധിച്ചിരുന്നു.

സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ മിനി കാപ്പന്‍ യോഗത്തില്‍ പങ്കെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ കെ എസ് അനില്‍ കുമാര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നായിരുന്നു ഇടത് അംഗങ്ങളുടെ ആവശ്യം. നിയമവിദഗ്ധരോട് കൂടിയാലോചിച്ച ശേഷം കെ എസ് അനില്‍ കുമാറിന്റെ കേസ് ഹൈക്കോടതി വിധി പറയാന്‍ മാറ്റിവച്ച സാഹചര്യത്തില്‍ ഈ യോഗത്തില്‍ കെ എസ് അനില്‍ കുമാറിനെ പങ്കെടുപ്പിക്കേണ്ടതില്ല എന്ന് യോഗം തീരുമാനിക്കുകയായിരുന്നു. ശേഷം കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റാനും കാര്യവട്ടം ക്യാംപസ് ജോയിന്റ് രജിസ്ട്രാര്‍ക്ക് പകരം ചുമതല കൈമാറാനും തീരുമാനവുമായി.

ഇന്നത്തെ യോഗത്തിന്റെ മിനുറ്റ്‌സ് മിനി കാപ്പന്‍ തന്നെയായിരിക്കും രേഖപ്പെടുത്തുക. അതിന് ശേഷം അവര്‍ക്ക് ചുമതലകളില്‍ നിന്ന് പൂര്‍ണമായി ഒഴിയേണ്ടി വരും.

article-image

DZDFD

You might also like

Most Viewed