ഒമാൻ ഗോൾഡൻ വിസ അവതരിപ്പിച്ചു; കാലാവധി 10 വർഷം


ഷീബ വിജയൻ

മസ്കത്ത് I ഗോൾഡൻ വിസക്ക് തുടക്കം കുറിച്ച് ഒമാൻ. ഒമാൻ വിഷൻ 2040ന് അനുസൃതമായി സ്വകാര്യമേഖലയിലെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും തൊഴിലവസരത്തെ പിന്തുണക്കുന്നതിനും അറിവ് കൈമാറ്റം വർധിപ്പിക്കുന്നതിനും ദീർഘകാല നിക്ഷേപകരെയും വൈദഗ്ധ്യമുള്ള പ്രഫഷനലുകളെയും ലക്ഷ്യംവെച്ചുള്ളതാണ് ‘ഗോൾഡൻ റെസിഡൻസി’ പ്രോഗ്രാം. നിക്ഷേപകർക്കും അവരുടെ കുടുംബങ്ങൾക്കും പുതുക്കാവുന്ന 10 വർഷത്തെ ഗോൾഡൻ വിസയാണ് നൽകുക. അപേക്ഷകർക്ക് 2,00,000 റിയാലിന് മുകളിൽ ആസ്തിയുണ്ടായിരിക്കണമെന്നത് നിബന്ധനകളിൽപെട്ടതാണ്. വിദേശനിക്ഷേപങ്ങളെ ആകർഷിക്കുക മാത്രമല്ല, ഒമാനി സ്വകാര്യമേഖലയെ ശാക്തീകരിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാങ്കേതികവിദ്യകൾ പ്രാദേശികവത്കരിക്കുക, ഒരു മുൻഗണനയുള്ള ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഒമാന്റെ സ്ഥാനം ശക്തിപ്പെടുത്തുക എന്നിവയും ഈ പരിപാടികളുടെ ലക്ഷ്യങ്ങളാണ്.

article-image

dsdasdsfdsf

You might also like

Most Viewed