ക്രിസ്റ്റാനോ റൊണാൾഡോയുടെ കാർ ലേലത്തിലൂടെ സ്വന്തമാക്കാൻ അവസരം


ഷീബ വിജയൻ

റിയാദ് I ക്രിസ്റ്റാനോ റൊണാൾഡോ ഉപയോഗിച്ച കാർ സ്വന്തമാക്കാൻ അവസരം. കഴിഞ്ഞ സീസണിൽ താരം ഔദ്യോഗികമായി ഓടിച്ചിരുന്ന BMW XM Label RED 2024 മോഡൽ കാർ ആണ് വിൽപ്പനക്ക് വെച്ചിരിക്കുന്നത്. ലേലത്തിലൂടെയാണ് കാർ സ്വന്തമാക്കാനുള്ള അവസരം. https://webook.com വെബ്സൈറ്റ് വഴി സെപ്തംബർ ഒമ്പത് വരെ ലേലത്തിൽ പങ്കെടുക്കാം. 18 വയസിന് മുകളിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ലേലത്തിൽ പങ്കെടുക്കാം. ലേലത്തിൽ പങ്കെടുക്കുന്നതിന് 10,000 റിയാൽ മുൻകൂട്ടി അടക്കണം. ലേലക്കാരന്റെ പ്രതിബദ്ധതയുടെ ഉറപ്പായി ഈ തുക സൂക്ഷിക്കും. ലേലത്തിൽ വിജയിച്ചില്ലെങ്കിൽ ഈ തുക മുഴുവനായും തിരികെ ലഭിക്കും. അഥവാ, ലേലത്തിൽ വിജയിച്ചതിന് ശേഷം മുഴുവൻ തുകയും അടക്കാൻ പരാജയപ്പെട്ടാൽ ഈ തുക തിരികെ ലഭിക്കില്ല. 7,24,500 റിയാൽ (ഏകദേശം 1 കോടി 70 ലക്ഷം രൂപ) ആണ് ലേലത്തിലെ പ്രാരംഭ തുക. കാർ സ്വന്തമാക്കുന്നയാൾക്ക് ക്രിസ്റ്റാനോ റൊണാൾഡോ ഔദ്യോഗികമായി ഒപ്പിട്ട നെയിംപ്ലേറ്റ് അടക്കമായിരിക്കും കാർ ലഭിക്കുക. ലേലത്തിൽ വിജയിക്കുന്ന ആളെ ഇമെയിൽ വഴിയോ Webook.com പ്ലാറ്റ്‌ഫോം വഴിയോ അറിയിക്കും

 

article-image

asADSDSA

You might also like

Most Viewed