ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ച സംഭവം; മാപ്പ് പറഞ്ഞ് ജാസ്മിൻ ജാഫർ


ഷീബ വിജയൻ

തൃശൂർ I ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ജാസ്മിന്‍ ജാഫര്‍. സമൂഹമാധ്യമത്തിൽ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ജാസ്മിന് നേരിടേണ്ടി വന്നത്. ജാസ്മിനെതിരെ ഗുരുവായൂര്‍ ദേവസ്വം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് താരം പരസ്യമായി മാപ്പ് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് മാപ്പ് ചോദിച്ചത്. ആരേയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും തന്‍റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റാണെന്നും ജാസ്മിന്‍ പറഞ്ഞു. വിവാദത്തിന് കാരണമായ റീല്‍ പേജില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എന്നെ സ്‌നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്‍റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു -ജാസ്മിൻ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

article-image

ZZXZXZ

You might also like

  • Lulu Exchange
  • Straight Forward

Most Viewed