വിവാഹ വാഗ്ദാനം നൽകി പീഡനം; മുൻകൂർ ജാമ്യം തേടി വേടൻ ഹൈക്കോടതിയിൽ

ഷീബ വിജയൻ
കൊച്ചി I വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർജാമ്യം തേടി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചു. തന്നെ താറടിച്ചുകാട്ടാൻ നടത്തുന്ന സംഘടിതശ്രമത്തിന്‍റെ ഭാഗമാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. തനിക്കും മാനേജർക്കും ഫോണിൽ പരാതി നൽകുമെന്ന ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്. കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ വേടൻ പറയുന്നു.
ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് സർക്കാരിന്‍റെ വിശദീകരണംതേടി. ഹർജി ഓഗസ്റ്റ് 18ന് പരിഗണിക്കാൻ മാറ്റി. ഡോക്ടറായ യുവതിയാണ് പരാതിക്കാരി. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പരാതിയിലുണ്ട്.
adsadsadfs