പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം; തിരുവഞ്ചൂർ രാധാകൃഷ്ണന് അന്വേഷണ ചുമതല


ഷീബ വിജയൻ 

തിരുവനന്തപുരം I പാലോട് രവിയുമായി ബന്ധപ്പെട്ട ഫോണ്‍ വിളി വിവാദം അന്വേഷിക്കാൻ നിര്‍ദേശം നല്‍കി കെപിസിസി. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണത്തിന് ചുമതല നല്‍കിയിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ‌‌ ശബ്ദ രേഖ പ്രചരിച്ചത് അടക്കം അന്വേഷിക്കും. കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവക്കുകയായിരുന്നു. നേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് രാജി. വാമനപുരം ബ്ലോക്ക് സെക്രട്ടറി എ. ജലീലുമായി പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് വിവാദമായത്. എൽഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാചരക്കാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

 

article-image

DFSDAGFGF

You might also like

  • Lulu Exchange
  • Straight Forward

Most Viewed