വി.ഡി സതീശൻ ഈഴവ വിരോധി, ഈഴവനായ കെ. സുധാകരനെ ഒതുക്കി: വെള്ളാപ്പള്ളി


ഷീബ വിജയൻ

കൊച്ചി I വി.ഡി സതീശനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി.ഡി സതീശൻ ഈഴവ വിരോധിയാണെന്നും ഈഴവനായ കെ. സുധാകരനെ വി.ഡി സതീശൻ ഒതുക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയാണ് വി.ഡി സതീശൻ നടക്കുന്നതെന്നും വെള്ളാപ്പള്ളിനടേശൻ കൂട്ടിച്ചേർത്തു. 'ഇതുപോലൊരു പരമ പന്നനെ താൻ കണ്ടിട്ടില്ല. മുഖ്യമന്ത്രിയാകാൻ നടക്കുന്നു. സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണിതെല്ലാം. തന്നെ കണ്ണെടുത്താൽ കണ്ടുകൂടാ' എന്നും വെള്ളാപ്പള്ളി ആരോപിച്ചു.

അതേസമയം ഈഴവ വിരോധം കാണിച്ചിട്ടില്ലെന്നും ഗുരുദേവ ദർശനങ്ങളാണ് പിന്തുടരുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. ഗുരുദേവ ദർശനങ്ങളാണ് പിന്തുടരുന്നത്. ഗുരുദേവൻ ചെയ്യരുതെന്ന് പറഞ്ഞ കാര്യങ്ങളാണ് വെള്ളാപ്പള്ളി നടേശൻ ചെയ്യുന്നതെന്ന്. ആര് വർഗീയത പറഞ്ഞാലും അംഗീകരിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

article-image

SDSADSSAD

You might also like

  • Lulu Exchange
  • Straight Forward

Most Viewed