ബഹ്റൈനിൽ മാധ്യമ മേഖലയിൽ വനിതാ കമ്മിറ്റി രൂപവത്കരിക്കുമെന്ന് ശൈഖ സബീക

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിൽ മാധ്യമ മേഖലയിൽ ഒരു വനിതാ കമ്മിറ്റി രൂപവത്കരിക്കുമെന്ന് ഹമദ് രാജാവിന്റെ പത്നിയും സുപ്രീംകൗൺസിൽ ഫോർ വിമൻ പ്രസിഡന്റുമായ ശൈഖ സബീക ബിൻത് ഇബ്രാഹിം ആൽ ഖലീഫ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ഈ തീരുമാനം.
മാധ്യമങ്ങളിൽ ബഹ്റൈൻ സ്ത്രീകളുടെ പദവി പരിശോധിക്കുക, ദേശീയ വികസനത്തിൽ പങ്കാളികളെന്ന നിലയിൽ അവരുടെ പങ്ക് പ്രോത്സാഹിപ്പിക്കുക, മാധ്യമ സ്ഥാപനങ്ങളുമായുള്ള സഹകരണം വർധിപ്പിക്കുക, സ്ത്രീകളെക്കുറിച്ചുള്ള മികച്ച മാധ്യമ ചിത്രീകരണങ്ങൾ വർധിപ്പിക്കുക, നേതൃത്വത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും വനിതാ മാധ്യമപ്രവർത്തകരെ ശാക്തീകരിക്കുക എന്നിവയാണ് ഈ കമ്മിറ്റിയുടെ ലക്ഷ്യങ്ങൾ.
ടെലിവിഷൻ പരിപാടികൾ, നാടകം, ഓഡിയോ, പ്രിന്റ് - വിഷ്വൽ സോഷ്യൽ മീഡിയ എന്നിവയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള മാധ്യമ ഉള്ളടക്കം കമ്മിറ്റി വിശകലനം ചെയ്യുകയും ആവശ്യാനുസൃതം ശിപാർശകൾ നൽകുകയും ചെയ്യും.
ു്ിു