ബഹ്റൈൻ മുൻ പ്രവാസി നിര്യാതനായി

കൊയിലാണ്ടി: ബഹ്റൈൻ പ്രവാസിയായിരുന്ന പുഷ്പരാജ് കൊയിലാണ്ടി (65) അന്തരിച്ചു. ബഹ്റൈനിൽ ടെക്നീഷ്യനായിരുന്നു. പ്രവാസ ജീവിതത്തിനു ശേഷം കൊയിലാണ്ടി ഈസ്റ്റ് റോഡിൽ ‘രാഗ്സൺ ഇലട്രോണിക്സ്' നടത്തി വരികയായിരുന്നു. കൊയിലാണ്ടിയിലെ ഗാനമേള വേദികളിൽ തിളങ്ങി നിന്ന പഴയകാല ഗായകൻ ആയിരുന്നു. അച്ഛൻ : പരേതനായ രാഘവൻ മണമൽ. അമ്മ : പരേതയായ മാധവി. ഭാര്യ: ഗീത. സഹോദരങ്ങൾ : ജ്യോതി കുമാർ ( കായിക അധ്യാപകൻ) സതീശൻ( വർണ്ണം സ്റ്റുഡിയോ) ഹരീഷ് കുമാർ(ഖത്തർ ),സ്വപ്ന, പരേതനായ സിദ്ധാർത്ഥൻ ( റിട്ടയേഡ് എസ് ഐ ).
aa