ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ച രീതിയല്ല ഡോ. ഹാരിസ് ചെയ്തത്; മന്ത്രി സജി ചെറിയാന്‍


ഷീബ വിജയൻ 

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചെയ്തത് സ്ഥാനത്തിന് യോജിച്ച രീതിയല്ലെന്ന് മന്ത്രി സജി ചെറിയാന്‍. ഇത്രയും നല്ല പ്രവര്‍ത്തനം നടക്കുന്ന ആശുപത്രിയില്‍ ചിലപ്പോള്‍ മരുന്നുകളുടെയോ ഉപകരണങ്ങളോ കുറവ് കാണും. ഇല്ലെന്ന് തങ്ങള്‍ പറയുന്നില്ലെന്ന് മന്ത്രി പ്രതികരിച്ചു. ഹാരിസ് തിരുത്തിയത് നല്ല കാര്യമാണ്. ഇതിനേക്കാക്കാള്‍ എത്രയോ മോശമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഉണ്ട്. അത് എന്തെങ്കിലും വാര്‍ത്തയാകുന്നുണ്ടോയെന്നും മന്ത്രി ചോദിച്ചു. ആരോഗ്യമേഖലയിലെ ഒരു പോരായ്മ മന്ത്രി വീണാ ജോര്‍ജിന്‍റെ വീഴ്ചയായി കണക്കാക്കേണ്ടതില്ല. മന്ത്രി വീണാ ജോര്‍ജിന്‍റേത് മികച്ച പ്രവര്‍ത്തനമാണെന്നും മന്ത്രി പറഞ്ഞു.

article-image

dsadfsadsas

You might also like

Most Viewed