തപാല്‍ വോട്ട് വിവാദം: തെളിവില്ലെന്ന് പോലീസ്; അന്വേഷണം നിലച്ചു


ഷീബ വിജയൻ

ആലപ്പുഴ: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്‍റെ തപാല്‍ വോട്ടുകള്‍ തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം നിലച്ചു. തെളിവുകളില്ലാതെ കേസന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് പോലീസ് അറിയിച്ചു. ആലപ്പുഴ സൗത്ത് പോലീസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയത്. 1989-ലെ ബാലറ്റ് പേപ്പറുകൾ അടക്കമുള്ള തെരഞ്ഞെടുപ്പ് രേഖകള്‍ ലഭിക്കാത്തത് പ്രതിസന്ധിയാ‌‌‌ണ്. പ്രാഥമിക തെളിവുകള്‍ പോലും ഇല്ലാത്ത സാഹചര്യത്തില്‍ അന്വേഷണം തുടരാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1989 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നായിരുന്നു ജി.സുധാകരന്‍റെ വെളിപ്പെടുത്തൽ. ഇതിന്‍റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താൽ പ്രശ്‌നമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ വച്ചായിരുന്നു പരാമർശം. വിവാദ പ്രസംഗത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. അന്നത്തെ തപാല്‍ ബാലറ്റ് പേപ്പറുകള്‍ ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പോലീസ് കത്ത് നല്‍കിയെങ്കിലും ഇത് ലഭ്യമല്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണം തുടരാനാവില്ലെന്ന് പോലീസ് റിപ്പോർട്ട് നൽകിയത്.

article-image

sdaadsadfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed