അൻവർ പിടിച്ച വോട്ടും ഭരണവിരുദ്ധ വികാരത്തിന്‍റേത്, മുഖ്യമന്ത്രി രാജിവച്ചൊഴിയണം: രമേശ് ചെന്നിത്തല


ഷീബ വിജയൻ

നിലമ്പുർ: ശക്തമായ ഭരണവിരുദ്ധ വികാരം നിലമ്പു‌രിലുണ്ടായെന്ന് രമേശ് ചെന്നിത്തല. സർക്കാരിനെതിരായ അതിശക്തമായ വികാരത്തിന്റെ കുത്തൊഴുക്കാണ് കാണാൻ സാധിച്ചത്. അൻവർ പിടിച്ച വോട്ടും ഭരണവിരുദ്ധ വികാരത്തിന്‍റേതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് ഒഴിയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ സീറ്റ് നിലനിർത്തി. ഇവിടെ നിലമ്പൂരിലെ സീറ്റ് തങ്ങൾ തിരിച്ചുപിടിച്ചു. ഉജ്വലമായ വിജയം നൽകിയ നിലമ്പുരിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ചെന്നിത്തല അറിയിച്ചു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നോടിയായുള്ള തിരഞ്ഞെടുപ്പാണ്. ഈ സെമിഫൈനലിൽ യുഡിഎഫ് ജയിച്ചു. ഫൈനലിലും തങ്ങൾ ജയിക്കുമെന്ന് സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.

article-image

DFGGFDGS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed