നിലമ്പൂർ ജയം എൽഡിഎഫ് സർക്കാരിനുള്ള ഷോക്ക് ട്രീറ്റ്മെന്‍റ്: ആന്‍റണി


ഷീബ വിജയൻ

തിരുവനന്തപുരം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വിജയം എൽഡിഎഫ് സർക്കാരിന് ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്‍റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണി. തലസ്ഥാനത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം പിണറായി സർക്കാരിന്‍റെ നാലാം വാർഷികം ആഘോഷിച്ച് മൂന്നാം ഊഴത്തിന് കാത്തിരുന്ന എൽഡിഎഫിന് ലഭിച്ച കനത്ത തിരിച്ചടിയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് വിജയത്തിനായി പ്രവർത്തിച്ച ഓരോരുത്തരെയും താൻ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും എ.കെ ആന്‍റണി പറഞ്ഞു.

article-image

FFGDFSDFS

You might also like

Most Viewed