തകര്‍ന്നടിച്ച് എല്‍ഡിഎഫ്; സ്വന്തം പഞ്ചായത്തിലും ലീഡില്ലാതെ സ്വരാജ്


ഷീബ വിജയൻ

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ പോലും ലീഡ് നേടാനാകാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്. പോത്തുകല്ലിൽ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് 425 വോട്ടിന്‍റെ ലീഡുണ്ട്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ഷൗക്കത്തിന്റെ ലീഡ് 11043 ആയി ഉയര്‍ന്നു. 62284 വോട്ടുകളാണ് ഷൗക്കത്തിന് ലഭിച്ചത്. സ്വരാജ് 51241 വോട്ടുകള്‍ നേടി. പി.വി.അന്‍വറിന് 15730 വോട്ടുകള്‍ നേടാനായി. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന് 6727 വോട്ടുകള്‍ മാത്രമാണ് ആകെ ലഭിച്ചത്.

article-image

XZXZA

You might also like

  • Lulu Exchange
  • Straight Forward

Most Viewed