അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ല, ആവശ്യമെങ്കിൽ തുറക്കാം: സണ്ണി ജോസഫ്

ഷീബ വിജയൻ
മലപ്പുറം: അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ആവശ്യമുണ്ടെങ്കില്‍ അത് തുറക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. നിലന്പൂരിൽ തങ്ങൾക്ക് ജനപിന്തുണ ലഭിച്ചു. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ചവിട്ടുപടിയാണ്. താന്‍ ഒറ്റയ്ക്കല്ല, കരുത്തുറ്റ ഒരു ടീം തനിക്കൊപ്പമുണ്ട്. ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ. അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല. അൻവറിനെ കൂട്ടാതെ ഇരുന്നതല്ല, അദ്ദേഹം കൂടാതെ ഇരുന്നതാണ്. യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ അൻവർ തയാറായില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
swadsasdasd