ഇറാനിലെ ആക്രമണം: അമേരിക്കയുടേത് ധീരമായ ഇടപെടലെന്ന് നെതന്യാഹു


ഷീബ വിജയൻ
ടെൽ അവീവ്: അമേരിക്കയുടേത് ധീരമായ‌ ഇടപെടലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിന്‍റെ വിശദാംശങ്ങൾ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. നെതന്യാഹു അമേരിക്കയോടുള്ള നന്ദി അറിയിച്ചു. അമേരിക്ക ഈ ഇടപെടലിലൂടെ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കി എന്ന് നെതന്യാഹു പ്രതികരിച്ചു. യുഎസിന്‍റെ ഇറാൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ അതീവ ജാഗ്രതയിലാണ്. ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്.

article-image

saddsdsdas

You might also like

Most Viewed