ആര്യാടൻ ഷൗക്കത്തിന്റെ വിജയം സുനിശ്ചിതം, ഐ.വൈ.സി.സി ബഹ്റൈൻ

പ്രദീപ് പുറവങ്കര
മനാമ : ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡൻ്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ കെഎംസിസി ബഹ്റൈൻ ഓർഗനൈസിങ്ങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം ഉത്ഘാടനം ചെയ്തു. കൺവെൻഷനിൽ ഐ.വൈ.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ദേശീയ അസിസ്റ്റന്റ് ട്രഷറർ മുഹമ്മദ് ജസീൽ നന്ദിയും പറഞ്ഞു. തിരഞ്ഞെടുപ്പ് ജയിക്കാൻ ധാർമികതക്ക് നിരക്കാത്ത പ്രവർത്തനങ്ങളുമായി സിപിഎം, എൽ ഡി എഫ് പ്രവർത്തിക്കുന്നതിന്റെ ഭാഗമാണ് പല വർഗീയ സംഘടനകളുമായടക്കമുള്ള പരസ്യമായ സഹകരണം. സിപിഎം നേതാക്കൾ നിഷേധിച്ചാലും സിപിഎം നേതാക്കളുമൊത്തുള്ള ചിത്രങ്ങളടക്കം വെളിയിൽ വന്നത് അതിന്റെ ഉദാഹരണമാണ്. കൺവെൻഷനിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
വടകര ലോക്സഭ തിരഞ്ഞെടുപ്പിൽ കൃത്രിമമായി സിപിഎം, സംഘപരിവാര കൂട്ടുകെട്ട് സൃഷ്ട്ടിച്ചെടുത്ത കാഫിർ വിവാദം വടകരയിലേ ജനങ്ങൾ മനസിലാക്കിയതിന്റെ ഫലമാണ് ഷാഫി പറമ്പിലിന്റെ വിജയം. അത്പോലെ പാലക്കാട് ട്രോളി ബാഗ് കള്ളപ്പണ തട്ടിപ്പ് വിഷയത്തിലും ഇവരുടെ കള്ള പ്രചാരണം ജനങ്ങൾ മനസ്സിലാക്കി യു ഡി ഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിച്ചു. അത്പോലെ ഏത് കാര്യവും മനസിലാക്കി പ്രബുദ്ധ ജനത യുഡിഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിക്കും. അധികാര കസേരക്ക് വേണ്ടി പാർട്ടി മാറി നിലപാട് ഇല്ലാതെ നടക്കുന്നവരെയും തിരിച്ചറിയാൻ വോട്ടർമാർക്ക് സാധിക്കും.
കേന്ദ്ര, കേരള സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനുള്ള മറുപടി ആകും ഈ തിരഞ്ഞെടുപ്പെന്നും, കാര്യങ്ങൾ നന്നായി വിലയിരുത്തി നാടിന്റെ നന്മക്ക് യു ഡി എഫ് സ്ഥാനാർഥികൾക്ക് വോട്ട് നൽകാൻ ജനങ്ങൾ മുന്നിട്ടിറങ്ങുമെന്നും വിലയിരുത്തപ്പെട്ടു. ഐ.വൈ.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്റ്മാരായ അനസ് റഹീം, ഷംഷാദ് കാക്കൂർ, ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, ആർട്സ് വിംഗ് കൺവീനർ റിച്ചി കളത്തൂരേത്ത്, മുൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി സംസാരിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഡിജിറ്റൽ, ഓഫ്ലൈൻ മാധ്യമങ്ങളിലൂടെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തും.
ddsdsadsa