‘ഹെൽപ്പ് ആൻഡ് ഡ്രിങ്ക് 2025’; തൊഴിലാളികൾക്ക് ആശ്വാസമായ ബി.എം. ബി.എഫ് പദ്ധതി ആരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ : കടുത്ത വേനലിൽ ബഹ്റൈനിലെ തൊഴിലാളികൾക്ക് ആശ്വാസമാകുന്ന, ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം ഹെല്പ് ആൻഡ് ഡ്രിങ്ക് പദ്ധതി ആരംഭിച്ചു. ഇത് പതിനൊന്നാം വർഷമാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവർത്തകരും ടൂബ്ലിയിലെ വർക്ക് സൈറ്റിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.

ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ & ഫോളോ-അപ്പ് വിഭാഗം തലവൻ യൂസുഫ് യാകൂബ് ലോറി, ബഹ്‌റൈൻ ഫ്രീ ലേബർ യൂണിയൻ ഫെഡറേഷൻ ലേബർ റിലേഷൻസ് വൈസ് പ്രസിഡണ്ട് അഹമ്മദ് അകീൽ ഫഖീഹി, ഒക്ക്യുപേഷണൽ ഹെൽത്ത് & സേഫ്റ്റി വൈസ് പ്രസിഡണ്ട് സാറ അൽ നായ്മി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡണ്ട് സ്മിത മാത്യുവും, ടുഗെദർ–വി കെയർ കോർഡിനേറ്റർ ആന്റണി പൗലോസും ആശംസകൾ നേർന്നു. സൗജന്യ മെഡിക്കൽ പരിശോധന, ആരോഗ്യ ബോധവത്കരണ പരിപാടികൾ, കുടിവെള്ളം, ഊർജപാനീയങ്ങൾ, ഭക്ഷണ വിഭവങ്ങളുടെ വിതരണം എന്നിവ ഉദ്ഘാടനചടങ്ങിന്റെ ഭാഗമായി നടന്നു. ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സ്വാഗതം പറഞ്ഞ പരിപാടിയിൽ ചാരിറ്റി കൺവീനർ സുബൈർ കണ്ണൂർ നന്ദി പറഞ്ഞു.

വിവിധ സംഘടനാ മാധ്യമ ഭാരവാഹികളായ എബ്രഹാം ജോൺ, പ്രദീപ് പുറവങ്കര, ജ്യോതി മേനോൻ, മുസ്സ ഹാജി, മൊയ്തീൻ പയ്യോളി, രാജീവ്, നജീബ്, സത്യൻ പേരാമ്പ്ര, അൻവർ കണ്ണൂർ, ഖയിസ് കണ്ണൂർ, നുബിൻ അൻസാരി, സലിം മമ്പ്ര, സൈനൽ, നൗഷാദ് പൂനൂർ, കാസിം പാടത്തെ കായിൽ, അൻവർ ശൂരനാട്, ഹുസൈൻ വയനാട്, ഇടത്തോടി ഭാസ്കരൻ, എ.സി.എ ബക്കർ, സിബാർക്കോ മാനോജ്മെൻ്റ് പ്രതിനിധികൾ, എന്നിവർ പരിപാടിയെ വിജയകരമാക്കുന്നതിൽ പങ്കാളികളായതായി ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികൾ അറിയിച്ചു.

article-image

gfgcfgfd

You might also like

Most Viewed