മറ്റ് വാഹനങ്ങള്‍ പരിശോധിച്ചില്ലെന്ന് ഷാഫി പറമ്പിൽ; ഉദ്യോഗസ്ഥര്‍ അപമാനിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ


ഷീബ വിജയൻ 

നിലമ്പൂര്‍: നിലമ്പൂരില്‍ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ച നടപടിയില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും. ലക്ഷ്യം പരിശോധനയായിരുന്നില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പരിശോധനയോട് പൂര്‍ണമായും സഹകരിച്ചുവെന്നും അതുവഴി പോയ മറ്റ് വാഹനങ്ങള്‍ പരിശോധിച്ചില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ അപമാനിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പറഞ്ഞു. നിലമ്പൂരില്‍ മാധ്യമങ്ങളോടായിരുന്നു ഇരുവരുടേയും പ്രതികരണം.

വാഹനപരിശോധന നടത്താനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഉദ്യോഗസ്ഥര്‍ക്കുണ്ട്. എന്നാല്‍ പെട്ടി പുറത്തേയ്ക്ക് വെച്ചിട്ട് ഇനി പെയ്‌ക്കോ എന്നു പറയുന്നതിന്റെ പിന്നിലെ ലക്ഷ്യമെന്താണെന്നാണ് മനസിലാകാത്തതെന്ന് ഷാഫി പറഞ്ഞു. പെട്ടി പുറത്തെടുത്താല്‍ പരിശോധിക്കുകയാണ് വേണ്ടത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ആദ്യം അതിന് തയ്യാറായില്ല. പൊയ്‌ക്കോളൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പെട്ടി പരിശോധിക്കാന്‍ തങ്ങള്‍ അങ്ങോട്ട് നിര്‍ബന്ധിച്ചു. പെട്ടി പുറത്തെടുക്കുന്നതിന് മുന്‍പ് ഉദ്യോഗസ്ഥര്‍ അതിന്റെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടി പുറത്തെടുത്ത് തുറന്ന ശേഷം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവര്‍ തയ്യാറായില്ല. വീഡിയോ പകര്‍ത്താന്‍ തങ്ങള്‍ അങ്ങോട്ട് ആവശ്യപ്പെട്ടുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പരിശോധനയോടുള്ള ആത്മാര്‍ത്ഥതയാണെങ്കില്‍ പരിശോധിക്കണം. എംപിയാണെന്ന് പറഞ്ഞ് വാഹനം പരിശോധിക്കേണ്ട എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഷാഫി പറഞ്ഞു. മറ്റ് നേതാക്കളുടെ വാഹനങ്ങള്‍ ആ വഴി കടന്നുപോകുന്നുണ്ട്. അവരുടെയാരെങ്കിലും വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ടോയെന്നും ഷാഫി ചോദിച്ചു. ഇതുവരെ ആരുടേയും വാഹനങ്ങള്‍ പരിശോധിച്ചതായി അറിയില്ലെന്നും സംഭവം വാര്‍ത്തയായതോടെ ഇനി പരിശോധിച്ചേക്കാമെന്നും ഷാഫി കൂട്ടിച്ചേർത്തു.

ഉദ്യോഗസ്ഥരുടെ പരിശോധന അസ്വസ്ഥതയുണ്ടാക്കിയെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പറഞ്ഞു. പെട്ടി പുറത്തെടുത്താല്‍ പരിശോധിക്കണം. ഇവിടെ പെട്ടിയെടുത്ത് പുറത്തുവെച്ചത് പരിശോധിക്കാന്‍ വേണ്ടിയല്ല. അപമാനിക്കാന്‍ വേണ്ടിയാണ്. തങ്ങള്‍ കടന്നുപോയ വഴിയിലൂടെ ദിവസവും നിരവധി ജനപ്രതിനിധികളാണ് കടന്നുപോകുന്നത്. തങ്ങളുടെ പരാതി ജനങ്ങളുടെ മുന്നിലുണ്ട്. അത് ജനങ്ങള്‍ കാണുന്നുണ്ട്. ജനങ്ങളായിരിക്കും പാരിതോഷിതം നല്‍കുകയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

article-image

DSDFSDFSDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed