കൊവിഡ്: രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 7400 കേസുകൾ


ഷീബ വിജയൻ

തിരുവന്തപുരം: രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 7400 കൊവിഡ് കേസുകൾ. 11,967 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ മൂന്നു മരണവും മഹാരാഷ്ട്രയിൽ നാലു മരണവും റിപ്പോർട്ട്‌ ചെയ്തു. മഹാരാഷ്ട്രയിൽ കൊവിഡ് ബാധമൂലം മരിച്ചതിൽ 34 വയസ്സുള്ള യുവാവും ഉൾപ്പെടും. രാജസ്ഥാനിലും തമിഴ്നാട്ടിലും ഓരോ മരണം വീതം ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ഇതുവരെ 2109 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം ഗുജറാത്താണ്. ഇതുവരെ 1437 കേസുകൾ രജിസ്റ്റർ ചെയ്തു.

article-image

GHJGHJGHJGHJ

You might also like

  • Straight Forward

Most Viewed