പെരുന്നാള്‍ ത്യാഗത്തിന്റെ ഓര്‍മ്മപ്പെടുത്തലാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാർ


ഷീബ വിജയൻ
തിരുവന്തപുരം:പെരുന്നാള്‍ ത്യാഗത്തിന്റെ ഓര്‍മ്മപ്പെടുത്തലാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാർ. പെരുനാള്‍ ദിനത്തില്‍ ഐക്യത്തിന്റെ പ്രതിജ്ഞ എടുക്കണം. രാജ്യത്തിനു വേണ്ടി ജനങ്ങള്‍ ത്യാഗവും ക്ഷമയും ഉള്ളവരാകണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

ലോകത്തുള്ള മുഴുവന്‍ ജനങ്ങളും സന്തോഷിക്കുന്ന ദിവസമാണ്. എല്ലാ രാജ്യത്തും, പ്രത്യേകിച്ച് നമ്മുടെ ഇന്ത്യാ രാജ്യത്ത് എല്ലാ ജന വിഭാഗങ്ങളും ഒത്തൊരുമിച്ച് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണം. അതില്‍ ഭിന്നത ഉണ്ടാകണം. ഐക്യവും സന്തോഷവും നിലനില്‍ക്കണം. ആ ഐക്യത്തിവേണ്ടി എല്ലാവരും പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ത്യാഗം സഹിക്കുന്നവരും ക്ഷമാശീലമുള്ളവരുമാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ജനങ്ങളെല്ലാം വളഞ്ഞ വഴിയിലൂടെ പണം സമ്പാദിച്ച് ഉയര്‍ന്ന് വലിയ ആളുകളാകാന്‍ ശ്രമിക്കുന്ന ഒരു ചുറ്റുപാട് ചിലയിടങ്ങളിലുണ്ട്. അതൊരിക്കലും പാടില്ല. ത്യാഗം സഹിച്ചുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക. അധ്വാനിച്ച് സമ്പത്തുണ്ടാക്കുകയാണ് വേണ്ടതെന്നും – അദ്ദേഹം വ്യക്തമാക്കി.

article-image

ASASASADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed