ആലപ്പുഴയിൽ വീടുകൾക്ക് തീപിടിച്ചു


ഷീബ വിജയൻ

ആലപ്പുഴ: ആലപ്പുഴയിൽ വീടുകൾക്ക് തീപിടിച്ചു. മുല്ലയ്ക്കൽ തെരുവിലെ സമുഹമഠത്തിലാണ് തീപിടുത്തം. ആദ്യ ഘട്ടത്തിൽ രണ്ട് വീടുകൾക്ക് തീപിടിച്ചു. പിന്നീട സമീപത്തുള്ള വീടുകളിലേക്ക് കൂടി പടർന്നു. ആകെ നാല് വീടുകൾക്കാണ് തീപിടിച്ചതെന്ന് ഫയർ ഫോഴ്‌സ് അധികൃതർ പറയുന്നു. വീടുകളിൽ ആളില്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. ഷോർട് സർക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക നിഗമനം.

നിലവിൽ ഫയർ ഫോഴ്‌സ് പ്രഥമിക പരിശോധന നടത്തുന്നു. ഒരു വീട്ടിലെ ഇൻവെർട്ടറിൽ നിന്നും തീ പടർന്നതാണ് കാരണമെന്നാണ് ഫയർ ഫോഴ്‌സ് പറയുന്നത്. മുല്ലയ്ക്കൽ തെരുവിലെ ബ്രാഹ്മണ മഠത്തിലാണ് സംഭവം. അവിടെ 15 വീടുകളാണുള്ളത്. ഈ നാലു വീടുകളിലെയും ആളുകൾ സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിനായി പോയിരിക്കുകയായിരുന്നു.

article-image

ASDDSFASD

You might also like

  • Lulu Exchange
  • Straight Forward

Most Viewed