എം.സ്വരാജ്‌ നാമനിർദേശപത്രിക നൽകി


ഷീബ വിജയൻ

മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ്‌ സ്ഥാനാർഥി എം.സ്വരാജ്‌ നാമനിർദേശപത്രിക നൽകി. ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം.പിസിന്ധുവിന് മുന്പിൽ രാവിലെ 11നാണ്‌ പത്രിക സമർപ്പിച്ചത്. എ.വിജയരാഘവൻ, ഇ.എൻ മോഹൻദാസ്, മന്ത്രി വി അബ്ദുറഹ്മാൻ തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

തങ്ങളുടെ വിജയപ്രതീക്ഷയ്ക്ക് ഒരു സ്ഥാനാര്‍ഥിയും തടസമല്ലെന്ന് പത്രിക സമർപ്പിച്ച ശേഷം സ്വരാജ് മാധ്യമങ്ങളോ‌ട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ അപരന്‍മാരെ ആശ്രയിക്കില്ല. അക്കാര്യം നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. ജനാധിപത്യം ശക്തിപ്പെടുന്നത് കൂടുതല്‍ പേര്‍ മത്സരിക്കുമ്പോഴാണെന്നും സ്വരാജ് പറഞ്ഞു.

article-image

xzcasxzxzxzc

You might also like

  • Straight Forward

Most Viewed