നിലമ്പൂരില്‍ തീരുമാനമെടുക്കുന്നത് പാര്‍ട്ടിയുടെ കൂട്ടായ നേതൃത്വം: എ.കെ.ആന്‍റണി

ഷീബ വിജയൻ
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് കെപിസിസിയുടെയും യുഡിഎഫിന്‍റെയും കൂട്ടായ നേതൃത്വമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. കൂട്ടായി ആലോചിച്ച് അവര്‍ അതിന് പരിഹാരം കാണുമെന്ന് അദ്ദേഹം പ്രതികരിച്ചു. വി.ഡി.സതീശനെ ലക്ഷ്യമിട്ടുള്ള പി.വി.അന്‍വറിന്‍റെ വിമര്‍ശനത്തിന് പ്രതിരോധം തീർത്തുകൊണ്ടാണ് കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് രംഗത്ത് അന്‍വര്‍ വിലപേശലുമായി വരുന്നത് ആരോഗ്യകരമായ നല്ല ലക്ഷണമല്ലെന്ന് വി.എം.സുധീരൻ പ്രതികരിച്ചിരുന്നു. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പി.വി.അന്‍വര്‍ ആദ്യം നിരുപാധിക പിന്തുണ പ്രഖ്യാപിക്കണമെന്നും അതിന് ശേഷം യുഡിഎഫില്‍ സഹകരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നുമായിരുന്നു കെ.മുരളീധരന്‍റെ പ്രതികരണം.
SAFRSGF