റാപ്പര്‍ വേടൻ വിവാദം: ഹിന്ദു ഐക്യവേദിയുടെ നിലപാട് വിവരക്കേടെന്ന് തുഷാർ വെള്ളാപ്പള്ളി

ഷീബ വിജയൻ
ആലപ്പുഴ: റാപ്പര്‍ വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളെ തള്ളിപ്പറഞ്ഞ് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദു ഐക്യവേദിയുടെ നിലപാട് വിവരക്കേടാണെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേടന്‍ വളരെ ഭംഗിയായി പാടുന്നുണ്ട്. മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. വേടന്‍റെ വേദികളില്‍ എന്തുകൊണ്ട് സ്ഥിരം പ്രശ്‌നങ്ങളുണ്ടാകുന്നു എന്ന് പരിശോധിക്കണമെന്നും തുഷാര്‍ ആവശ്യപ്പെട്ടു.
അതേസമയം, നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും മത്സരിക്കേണ്ട എന്നും രണ്ടഭിപ്രായങ്ങള്‍ ഉയര്‍ന്നുവെന്നും അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
DDDDASDEWW