കോൺഗ്രസ് നേതാവ് വി.ആർ കൃഷ്ണനെഴുത്തച്ഛന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ശോഭ സുരേന്ദ്രൻ

കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ വി.ആർ കൃഷ്ണനെഴുത്തച്ഛന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. വി.ആറിന്റെ 21-ാം ചരമവാർഷികദിനമായ ഇന്ന് രാവിലെ അവണിശ്ശേരിയിലെ വീട്ടിലെത്തിയാണ് പുഷ്പാർച്ചന നടത്തിയത്. കോൺഗ്രസ് അധ്യക്ഷനായ ചേറ്റൂർ ശങ്കരൻ നായരെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതിന് പിന്നാലെയാണ് വി.ആർ.കൃഷ്ണനെഴുത്തച്ഛനെയും ബി.ജെ.പി ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. 'പെട്ടെന്നൊരു ദിവസം പഴകാല കോൺഗ്രസുകാരോട് ഞങ്ങൾക്ക് സ്നേഹം തോന്നിയതല്ല. വി.ആർ.കൃഷ്ണനെഴുത്തച്ഛന്റെ കുടുംബം 2015 മുതൽ ബി.ജെ.പിയോടൊപ്പമാണ്. നാടിന് വേണ്ടി പ്രവർത്തിച്ച മഹാന്മാരെ ഞങ്ങൾ കൂടുതൽ സ്മരിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് പറയുന്നതിൽ കാര്യമില്ല'- ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
adswaswdafsas