കേരളത്തിലെ മുഴുവൻ ജനങ്ങളും കാത്തിരിക്കുന്ന വിജയം 2026ൽ കോൺഗ്രസ് നേടും; ഷാഫി പറമ്പിൽ


കേരളത്തിലെ മുഴുവൻ ജനങ്ങളും കാത്തിരിക്കുന്ന വിജയം 2026ൽ കോൺഗ്രസ് നേടുമെന്ന് ഷാഫി പറമ്പിൽ എംപി. വ്യക്തിപരമായി കിട്ടുന്ന അവസരമായല്ല ഇതിനെ കാണുന്നത്. പാർട്ടിയെ തിരികെ കൊണ്ടുവരാനാണ് നോക്കുന്നത്. 2021 അല്ല ആവർത്തിക്കാൻ പോകുന്നത് 2001 ആണ്.

ആ ഉത്തരവാദത്തമാണ് പാർട്ടി ഏൽപ്പിച്ചത്. പിണറായി വിജയനെതിരായ പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ല എന്ന് കെ സുധാകരൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള റിലേയാണ് ഇനി. 2022ലെ അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ 2026ൽ UDFന്റെ വിജയം കാത്തിരിക്കുകയാണ് ജനം.

അതിന് ഒരു ടീം എന്ന നിലയിൽ മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരായി ചുമതലയേറ്റത്. കൂട്ടായ്മയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമാണ് കേരളത്തിന് ആവശ്യമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കെപിസിസി അധ്യക്ഷമായി ചുമതലയേറ്റ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സണ്ണി ജോസഫ്.

article-image

asadsfads

You might also like

Most Viewed