കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല; കൊടിക്കുന്നിൽ സുരേഷ്


കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല എന്ന് പരാതിയുമായി കൊടിക്കുന്നിൽ സുരേഷ് എം പി. അവരെക്കൂടി ചേർത്ത് നിർത്തണം. പരാതികൾ പരിഹരിക്കണം. മാറ്റങ്ങൾ വരുമ്പോൾ പരാതികൾ പരിഹരിക്കണം. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റതിന് പിന്നാലെയാണ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം.

മീഡിയ റൂമിലെ മുൻ KPCC പ്രസിഡന്റ് മാരുടെ ഫോട്ടോകൾ നമ്മളെ പലതും ഓർമ്മിപ്പിക്കുന്നുണ്ട്. ഇനിയെങ്കിലും ആ ഫോട്ടോ നിരയിൽ ഒരു വിഭാഗത്തെ മാത്രം മാറ്റി നിർത്തരുതെന്നും കൊടിക്കുന്നിൽ വിമർശിച്ചു. കെപിസിസി ഓഫീസിൽ സ്ഥാപിച്ച പ്രഥമ പ്രസിഡന്റ് മുതൽ മുല്ലപ്പള്ളി വരെയുള്ളവരുടെ ഫോട്ടോ ചൂണ്ടികാട്ടിയായിരുന്നു കൊടിക്കുന്നിൽ സുരേഷിൻ്റെ പരാമർശം.

article-image

SDDFSDFSDFAS

You might also like

Most Viewed