കോട്ടയത്ത് വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍; പ്രതിയേക്കുറിച്ച് സൂചന ലഭിച്ചെന്ന് എസ്പി ഷാഹുല്‍ ഹമീദ്


കോട്ടയത്ത് വൃദ്ധ ദമ്പതികളെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവാതുക്കലില്‍ വിജയ കുമാര്‍, ഭാര്യ മീര എന്നിവരാണ് മരിച്ചത്. രക്തം വാര്‍ത്ത നിലയിൽ രണ്ട് ഇടങ്ങളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വെസ്റ്റ് പൊലീസ് സംഭവസ്ഥലത്തെത്തി. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. ഇരുനില വീട്ടില്‍ വിജയകുമാറും മീരയും മാത്രമാണ് താമസിച്ചുവരുന്നത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹം കണ്ടെത്തിയത്. വിദേശത്ത് ആയിരുന്ന വിജയകുമാര്‍ വിരമിച്ച ശേഷം നാട്ടില്‍ ഭാര്യക്കൊപ്പം കഴിയുകയായിരുന്നു.

അതേസമയം സംഭവത്തില്‍ പ്രതിയേക്കുറിച്ച് സൂചന ലഭിച്ചെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ്. കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമാണെന്നാണ് നിഗമനമെന്നും അദ്ദേഹം പ്രതികരിച്ചു. പുലര്‍ച്ചെയാണ് പോലീസിന് വിവരം അറിയിച്ചത്. വീട്ടില്‍ മോഷണം നടന്നതായി ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് അടക്കം ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കോട്ടയം നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയത്തിന്‍റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായിയാണ് മരിച്ച വിജയകുമാര്‍. ‌

article-image

DSDFDSDD

You might also like

  • Straight Forward

Most Viewed