റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ച സംഭവത്തിൽ പ്രതി പിടിയിൽ


തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ നിന്ന് ഇരുമ്പ് തൂൺ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി ഹരി(38) ആണ് പിടിയിലായത്. റെയിൽവേ റാഡ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചത്. ഇയാൾ ലഹരിക്ക് അടിമയാണെന്നും റെയിൽവേ പോലീസ് അറിയിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് ട്രാക്കിൽ ഇരുമ്പ് തൂൺ കണ്ടെത്തിയത്. പുലർച്ചെ നാലിന് കടന്നുപോയ ഗുഡ്സ് ട്രെയിൻ ട്രാക്കിൽ വച്ചിരുന്ന ഇരുമ്പ് തൂണിൽ തട്ടുകയായിരുന്നു. എന്നാൽ ട്രാക്കിൽ കിടന്നിരുന്ന മരത്തടിയിൽ ട്രെയിൻ തട്ടിയതായാണ് ലോക്കോ പൈലറ്റ് ആർപിഎഫിനെ അറിയിച്ചത്. തുടർന്ന് ആർപിഎഫ് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് പാളത്തിൽ ഉണ്ടായിരുന്നത് ഇരുമ്പ് തൂൺ ആണെന്ന് വ്യക്തമായത്.

article-image

aadsdas

You might also like

  • Straight Forward

Most Viewed