ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ​മേ​ല്‍ വാ​ഹ​നം പാ​ഞ്ഞു​ക​യ​റി; മൂ​ന്ന് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്


പത്തനംതിട്ട: 

ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ വാഹനം പാഞ്ഞുകയറി മൂന്ന് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്. പത്തനംതിട്ട പമ്പാവാലി കണമല പാലത്തിന് സമീപമാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

വഴിയരികില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തീര്‍ത്ഥാടകര്‍ക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ടെത്തിയ കാര്‍ പാഞ്ഞ് കയറുകയായിരുന്നു. ശബരിമല ദര്‍ശനം നടത്തിയ മടങ്ങിപ്പോവുകയായിരുന്നു ചങ്ങനാശ്ശേരി സ്വദേശിയുടെ കാറാണ് നിയന്ത്രണം വിട്ടെത്തി അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് വിലയിരുത്തല്‍.

മൂന്നു പേര്‍ക്കും ഗുരുതര പരിക്കുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എരുമേലി ആശുപത്രിയില്‍ ചികിത്സയുള്ള തീര്‍ത്ഥാടകരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

article-image

aa

You might also like

Most Viewed