ഹൈക്കോടതി വിമർശനം വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച ഇന്ത്യ മുന്നണിക്കുള്ള പ്രഹരം: വി മുരളീധരൻ


വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച ഇന്ത്യ മുന്നണിക്കുള്ള പ്രഹരമാണ് ഹൈക്കോടതിയിൽ ലഭിച്ചതെന്ന് ബിജെപി നേതാവ് വി മുരളീധരൻ. വയനാട് ദുരന്തത്തിൽ ആദ്യ മെമ്മറണ്ടത്തിൽ കേരളം ആവശ്യപ്പെട്ടത് 260 കോടി രൂപയാണ്. കേന്ദ്രം 290 കോടി രൂപ നൽകി. നാല് മാസമായി ദുരന്തം സംബന്ധിച്ച വിശദമായ കണക്ക് നൽകാൻ വൈകി.

ഇത് പ്രിയങ്കക്ക് വയനാട്ടിൽ ജയിക്കാൻ കളമൊരുക്കുന്നത്തിൻ്റെ ഭാഗമാണോയെന്ന് സംശയിക്കുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി. സ‍ർക്കാർ ബോധപൂർവം നടപടി വൈകിച്ചു. ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് കോൺഗ്രസും സിപിഐഎമ്മും നിർത്തണം. കേന്ദ്രം നൽകിയ 153 കോടി രൂപ മറച്ചുവച്ചുള്ള സമീപനം ജനങ്ങളെ കബളിപ്പിക്കാൻ ഏതറ്റം വരെ പോകും എന്നതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

article-image

aqsadqsw

You might also like

  • Lulu Exchange
  • Straight Forward

Most Viewed