സീരിയലുകൾക്കെതിരെ വനിതാ കമ്മീഷൻ; നൽകുന്നത് തെറ്റായ സന്ദേശങ്ങൾ, സെൻസറിങ് അത്യാവശ്യം

ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾക്കെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സീരിയലുകൾ സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശങ്ങളാണെന്നും, ഈ മേഖലയിലും സെൻസറിങ് അത്യാവശ്യമാണെന്നും പി സതീദേവി പറഞ്ഞു.
സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ട് എന്നും സതീദേവി പറഞ്ഞു. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേർ നിലവിലുണ്ട്. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയതെന്നും ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു.
ADASQW