സാദിഖലി തങ്ങളുടെ മെക്കിട്ടു കയറാൻ വന്നാൽ നോക്കി നിൽക്കില്ല; മുഖ്യമന്ത്രിക്കെതിരെ കെ എം ഷാജി.

മുഖ്യമന്ത്രിക്കെതിരെ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. സാദിഖലി തങ്ങളുടെ മെക്കിട്ടു കയറാൻ വന്നാൽ നോക്കി നിൽക്കില്ലെന്നാണ് ഷാജിയുടെ പ്രതികരണം. തങ്ങൾക്ക് പാണക്കാട് കുടുംബം ആണെന്ന പരിമിതിയുണ്ടെന്നും ആ പരിമിതിയെ ദുർബലതയായി കണ്ട് മെക്കിട്ട് കേറാൻ വന്നാൽ ട്രൗസർ ഊരുമെന്നും ലീഗ് നേതാവ് പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയായി മാറിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലാണ് രൂക്ഷ വിമർശനം. 'ചൊറി വന്നവരൊക്കെ മാന്താൻ വേണ്ടി പാണക്കാട്ടേക്ക് വരുന്ന പ്രവണതയുണ്ട്. ഞങ്ങളൊക്കെ വെറുതെ ഇരിക്കുകയാണെന്ന ഒരു വിചാരവും ഒരുത്തനും വേണ്ട. സമയം വരുമ്പോൾ കാണാം', കെ എം ഷാജി പറഞ്ഞു.
അതേസമയം, പിണറായി വിജയന് സംഘി ബന്ധമുണ്ടെന്ന് ചന്ദ്രിക മുഖപത്രത്തിലും വിമർശനമുണ്ട്. തൃശ്ശൂർ പൂരം കലക്കിയതിലും മുനമ്പം വിഷയത്തിലും ചന്ദ്രിക വിമർശനം ഉയർത്തുന്നു. സാദിഖലി തങ്ങളെ ലക്ഷ്യം വെക്കുന്നതിലൂടെ സംഘപരിവാർ താൽപര്യങ്ങൾക്ക് മുഖ്യമന്ത്രി കൈത്താങ്ങ് നൽകുകയാണ്. ബാബരി മസ്ജിദ് തകർത്ത സംഭവത്തിൽ കേരളത്തെ സമാധാന തുരുത്തായി നിർത്തിയത് സാദിഖലി ശിഹാബ് തങ്ങൾ ആയിരുന്നു. തങ്ങളെ വിമർശിക്കുന്നതിലൂടെ മുഖ്യമന്ത്രി ചെറുതാവുകയാണെന്നും ചന്ദ്രിക മുഖപത്രത്തിൽ പറയുന്നു.
സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടിൽ പെരുമാറുന്നയാളാണെന്ന് പാലക്കാട് തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി പറഞ്ഞത്. നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ADSDFSDS