ഇപി നിഷ്‌കളങ്കന്‍, ഡിസി പോലൊരു സ്ഥാപനം പറയാത്തത് എഴുതില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍


ഇപി വളരെ നിഷ്‌കളങ്കനായ വ്യക്തിയാണെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പറയാനുള്ള കാര്യങ്ങള്‍ തുറന്നുപറയുന്ന വ്യക്തിയാണ് ഇപി. ഇപി എഴുതിയ പുസ്തകം ശരി അല്ല എന്ന് പറയാന്‍ ആളല്ല. ഡിസി ബുക്‌സ് പോലൊരു സ്ഥാപനം അദ്ദേഹം പറയാത്തത് എഴുതാന്‍ സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസി ബുക്‌സ് പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനമാണ്. പാര്‍ട്ടി സമ്മര്‍ദ്ദത്തിലാണ് ഇപി ജയരാജന്‍ ഇതൊക്കെ ഇപ്പോള്‍ നിഷേധിക്കുന്നത്. പുസ്തകം ഇറങ്ങാതിരിക്കും എന്ന് തോന്നുന്നില്ല. കുറച്ചു കാലത്തേക്ക് തടഞ്ഞു വെക്കാന്‍ കഴിയുമായിരിക്കും. എല്ലാ കാലത്തും സിപിഐഎമ്മിന് അകത്തെ കാര്യങ്ങള്‍ ഒതുക്കി വെക്കാന്‍ കഴിയില്ല. ഇപിക്ക് അഭിവാദ്യങ്ങള്‍ നേരുന്നുവെവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പുതിയ വിവാദത്തോടെ ഇപിയുടെ റേറ്റിംഗ് കൂടി. കമ്പോളത്തില്‍ മാര്‍ക്കറ്റ് കൂടി. ഇപിക്ക് ഇനിയും എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

ഇപി കൂടി ചേര്‍ന്നാലേ സിപിഐഎം സിപിഐഎം ആകുവെന്നും അവിടെ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ആളാണ് ഇപിയെന്നും അദ്ദേഹം പറഞ്ഞു.

article-image

SWERRESWEWS

You might also like

  • Lulu Exchange
  • Straight Forward

Most Viewed