പാലക്കാട് സീറ്റുറപ്പിച്ച് ശോഭ സുരേന്ദ്രൻ; ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ ചുവരെഴുത്ത് തുടങ്ങി


ഷീബ വിജയൻ
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രൻ മത്സരിക്കുമെന്ന് ഏകദേശ ഉറപ്പായി. പാർട്ടി കേന്ദ്ര നേതൃത്വം മണ്ഡലത്തിന്റെ ചുമതല ശോഭയെ ഏൽപ്പിച്ചതോടെ, ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ തന്നെ പ്രവർത്തകർ പ്രചാരണ പരിപാടികൾ ആരംഭിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ശോഭ സുരേന്ദ്രന് വേണ്ടിയുള്ള ചുവരെഴുത്തുകൾ സജീവമായിട്ടുണ്ട്.

പാർട്ടിയിൽ വിഭാഗീയതയില്ലെന്നും പാലക്കാട് ഇത്തവണ ബിജെപി പിടിച്ചെടുക്കുമെന്നും ശോഭ സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശോഭയുടെ വരവോടെ പാലക്കാട് മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് കളം ഒരുങ്ങുന്നത്. ബൂത്ത് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വോട്ടർമാരെ നേരിൽ കാണുന്നതിനുമുള്ള നീക്കങ്ങൾ ബിജെപി ശക്തമാക്കിയിട്ടുണ്ട്.

article-image

adewsdsaeasde

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed