ഇറാൻ ആക്രമണം: ബഹ്‌റൈനിൽ ജലവിതരണം സുരക്ഷിതമെന്ന് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി
പ്രദീപ് പുറവങ്കര/മനാമ
ബഹ്‌റൈനിലെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണം രാജ്യത്തെ ജലവിതരണത്തെയോ ദേശീയ ജല ശൃംഖലയുടെ പ്രവർത്തനത്തെയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ബഹ്‌റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തെ എല്ലാ സംവിധാനങ്ങളും നിലവിൽ പൂർണ്ണ സജ്ജമാണെന്നും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ആക്രമണം നടന്ന ഉടൻ തന്നെ കൃത്യമായ വിലയിരുത്തലുകൾ നടത്തുകയും ഭീഷണി വിജയകരമായി പ്രതിരോധിക്കുകയും ചെയ്തു. തന്മൂലം രാജ്യത്തെ വീടുകളിലേക്കും ബിസിനസ് സ്ഥാപനങ്ങളിലേക്കുമുള്ള ജലവിതരണം ഒരിടത്തും തടസ്സപ്പെട്ടിട്ടില്ല. അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കാൻ അതോറിറ്റി അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഔദ്യോഗിക വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
asasas


