യമനിൽ തടഞ്ഞുവെക്കപ്പെട്ട അഞ്ച് ബഹ്‌റൈൻ പൗരന്മാർ തിരിച്ചെത്തി

യമനിൽ തടഞ്ഞുവെക്കപ്പെട്ട അഞ്ച് ബഹ്‌റൈൻ പൗരന്മാർ തിരിച്ചെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് ഇവർ ആഗസ്റ്റ് മുതൽ യമനിൽ കുടുങ്ങാനിടയായത്. അന്നുമുതൽ സുരക്ഷ സഹകരണത്തിന്‍റെ ഭാഗമായി ബഹ്‌റൈൻ അധികൃതർ യമൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. ഇവരെ തിരിച്ചെത്തിക്കുന്നതിന് യമൻ അധികൃതരുടെ എല്ലാ സഹകരണങ്ങളുമുണ്ടായി. ഇവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള നിയമപരമായ നടപടികൾ നിലവിൽ സ്വീകരിച്ചുവരുന്നതായി മന്ത്രാലയം അറിയിച്ചു.
adffadadfsadfs