അങ്കണവാടിയില്‍ മൂന്നര വയസുകാരന് ഗുരുതരപരുക്ക് ; മുറിവിൽ ചായപ്പൊടി വെച്ചുകെട്ടി ടീച്ചര്‍


അങ്കണവാടിയില്‍വെച്ച് മൂന്നര വയസുകാരന് വീണ് ഗുരുതരപരുക്ക്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്.

വൈകീട്ട് കുട്ടിയെ വിളിക്കാന്‍ എത്തിയ ബന്ധുവാണ് പരുക്ക് കണ്ടത്. മുറിവിൽ ചായപ്പൊടി വെച്ചുകെട്ടി. അങ്കണവാടിയില്‍വെച്ച് കുട്ടിയ്ക്ക് പരിക്കേറ്റത് വീട്ടില്‍ അറിയിച്ചില്ലെന്നും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോവാന്‍ ടീച്ചര്‍ തയ്യാറായില്ലെന്നും ബന്ധു ആരോപിച്ചു. കണ്ണൂര്‍ നെരുവമ്പ്രം സ്വദേശി ധനേഷിന്റെ മകനാണ് പരുക്കേറ്റത്.

മുറിവില്‍ ചായപ്പൊടി വെച്ച് കെട്ടിയിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. വൈകീട്ട് കുട്ടിക്ക് പനി തുടങ്ങിയതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലും എത്തിച്ചു. പരിക്ക് ഗുരുതരമെന്ന് കണ്ടതോടെ പരിയാരം മെഡിക്കല്‍ കോളജിൽ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

article-image

dzfddasdafs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed