രാഹുൽ ഗാന്ധിയുടെ ഒരു മാസത്തെ ശമ്പളം വയനാട്ടിലെ ദുരിതബാധിതർക്ക്


വയനാട്ടിൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരു മാസത്തെ ശമ്പളം കൈമാറി. കെപിസിസിയുടെ പുനരധിവാസ ഫണ്ടിലേക്കാണ് രാഹുൽ പണം നൽകിയത്. മാസ ശമ്പളമായ 2,30,000 രൂപയാണ് രാഹുൽ സംഭാവന നല്‍കിയത്. വയനാട് പുനരധിവാസത്തിന് അദ്ദേഹം എല്ലാവരോടും സഹായമഭ്യർഥിക്കുകയും ചെയ്തു. ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്നുപോയ ആ നാടിനെ പുനർനിർമിക്കാൻ നമുക്ക് ഒരുമിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

tghghghjghj

You might also like

  • Straight Forward

Most Viewed