അൻവറിന്റെ ഓരോ ആരോപണങ്ങളും ഗൗരവമുള്ളത്, സമഗ്ര അന്വേഷണം വേണം ; ബിനോയ് വിശ്വം


അൻവറിന്റെ ഓരോ ആരോപണങ്ങളും ഗൗരവമുള്ളതാണെന്നും അതിൽ സമഗ്ര അന്വേഷണം വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗൗരവമായി ചിന്തിച്ച് നടപടിയെടുക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണം. ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾ ഇടതുപക്ഷ സ്വഭാവമുള്ളതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്നുതന്നെ സംശയമുണ്ടായിരുന്നു. അത് സംഭവിച്ചത് സ്വാഭാവിക നടപടിയല്ല. ഗൗരവത്തിൽ തന്നെ അതിനെ കാണണം. ഓരോ ആരോപണങ്ങളും ഗൗരവമുള്ളതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

പി വി അൻവറിന്‍റെ ആരോപണങ്ങളിൽ പ്രതികരിക്കാതിരുന്ന ബിനോയ്‌ വിശ്വത്തിനെ കെ സുരേന്ദ്രൻ ഇന്ന് വിമർശിച്ചിരുന്നു. ബിനോയ്‌ വിശ്വത്തിന്‍റെ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണെന്നായിരുന്നു കെ സുരേന്ദ്രന്‍റെ ആരോപണം. കാനം രാജേന്ദ്രനും വെളിയം ഭാർഗവനും ഇരുന്ന സ്ഥാനത്താണ് ബിനോയ് വിശ്വമിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

അതേസമയം, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട എസ്പി സുജിത്ത് ദാസ് ഇന്ന് പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യും. പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെ പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ സുജിത്ത് ദാസിനോട് ഡിജിപി നിർദേശം നൽകിയിരുന്നു. പത്തനംതിട്ട എസ്പിയായി വിജി വിനോദ് കുമാർ ഐ പി എസ് ഇന്ന് പകരം ചുമതലയേൽക്കും.

article-image

DXZC

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed